ടി.പി.എൻ. കൈതപ്രം ഭാഷ പുരസ്കാരം

പയ്യന്നൂർ: ടി.പി.എൻ കൈതപ്രം സ്മൃതിരേഖയുടെ ഈ വർഷത്തെ ടി.പി.എൻ. കൈതപ്രം ഭാഷ പുരസ്കാരം പ്രശസ്ത രാഷ്ട്രഭാഷ പ്രചാരകനും അധ്യാപകനുമായ കരയപ്പള്ളി ബാലൻ മാസ്റ്റർക്ക് ലഭിക്കും. ഹിന്ദി ഭാഷ പ്രചാരണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ബാലൻ മാസ്റ്റർ ആയിരക്കണക്കിന് ശിഷ്യ സമ്പത്തിനുടമയാണ്. അദ്ധ്യാപകൻ, ഭാഷ പ്രചാരകൻ, പ്രഭാഷകൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ദേശീയ അധ്യാപക അവാർഡ് ജേതാവ് കൂടിയായിരുന്ന ടി.പി.എൻ കൈതപ്രത്തിന്റെ സ്മരണയിലാണ് പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്.  മെയ് 13 ന് മാവിച്ചേരിയിലെ ബാലൻമാസ്റ്ററുടെ വീട്ടിൽ വെച്ച് നടക്കുന്ന ലളിതമായ ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

Leave a Reply

Top