വിജുകൃഷ്ണന് ഉജ്വല സ്വീകരണം

പയ്യന്നൂർ: സിപിഐ എം കേന്ദ്രകമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ വിജുകൃഷ്ണന് ഉജ്വല സ്വീകരണം. മഹാരാഷ്ട്രയിലെ കർഷക ലോങ് മാർച്ചിന്റെ നായകൻകൂടിയായ വിജുകൃഷ്ണന് ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. സിപിഐ എം പെരളം സൗത്ത് ലോക്കൽകമ്മിറ്റി നേതൃത്വത്തിൽ പെരളം ഇ എം എസ് മന്ദിര പരിസരത്തുനിന്ന് ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെ സ്വീകരണ കേന്ദ്രമായ പെരളം എ കെ ജി വായനശാല പരിസരത്തേക്ക് ആനയിച്ചു. കരിവെള്ളൂർ‐പെരളം പഞ്ചായത്ത് പ്രസിഡന്റ് എം രാഘവൻ ഷാളണിയിച്ചു. സിപിഐ എം പെരളം സൗത്ത് ലോക്കൽ സെക്രട്ടറി സി ബാലകൃഷ്ണൻ മാലയിട്ട് സ്വീകരിച്ചു. സ്വീകരണയോഗത്തിൽ വൈക്കത്ത് നാരായണൻ അധ്യക്ഷനായി. കെ പി രമണൻ, എം രാഘവൻ, ടി ഗോപാലൻ, സി ബാലകൃഷ്ണൻ, പി വി മധുസൂദനൻ എന്നിവർ സംസാരിച്ചു.

Leave a Reply

Top