ശശി വട്ടക്കൊവ്വല്‍ അബുദാബിയില്‍ ഗാന്ധി പ്രതിമ സന്ദര്‍ശിച്ചു

അബുദാബി: യു എ ഇ സന്ദര്‍ശിക്കുന്ന പയ്യന്നൂര്‍ നഗരസഭ അധ്യക്ഷന്‍ അഡ്വ. ശശി വട്ടക്കൊവ്വലിന് അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിൽ സ്വീകരണം നൽകി. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമ സന്ദര്‍ശിച്ചു പുഷ്പാര്‍ച്ചന നടത്തി . ഇന്ത്യന്‍ സോഷ്യല്‍ സെന്റെര്‍ വൈസ് പ്രസിഡന്റ്‌ ജയറാം റായ് ബൊക്കെ നൽകി സ്വീകരിച്ചു. സെന്ററിന്റെ സാഹിത്യ വിഭാഗം സെക്രട്ടറി ബി ജ്യോതിലാല്‍ , കായിക വിഭാഗം സെക്രട്ടറി കെ ടി പി രമേഷ് എന്നിവരും നഗരസഭ അധ്യക്ഷനെ സ്വീകരിച്ചു. ഇന്ത്യ സോഷ്യൽ സെന്ററിൽ സ്ഥാപിച്ച ഗാന്ധിജി പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. വി ടി വി ദാമോദരന്‍ , എം. അബ്ദുൽ സലാം, സുരേഷ് പയ്യന്നൂർ, വി.കെ. ഷാഫി, ഇർഷാദ്, രാധാകൃഷ്ണന്‍ തുടങ്ങിയവരും നഗരസഭാ കൌണ്‍സിലര്‍മാരായ ഷമീമ , നസീമ എന്നിവരും സംബന്ധിച്ചു

അബുദാബി കേരള സോഷ്യൽ സെന്ററിലും ശശി വട്ടക്കൊവ്വലിന് സ്വീകരണം നൽകി. പ്രസിഡന്റ് പി. പദ്മനാഭൻ, ബീരാൻ കുട്ടി, ബിജിത്, കൃഷ്ണ കുമാർ, ബി. ജ്യോതിലാൽ തുടങ്ങിയവർ സംസാരിച്ചു.

 

 

Leave a Reply

Top