സ്കൂട്ടറിൽ ലോറിയിടിച്ച് പഞ്ചായത്ത് സെക്രട്ടറി മരിച്ചു

പയ്യന്നൂർ :  സ്കൂട്ടറിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ കാങ്കോൽ – ആലപ്പടമ്പ പഞ്ചായത്ത് സെക്രട്ടറി ടി.പി.ഹരിദാസ് (53) മരിച്ചു. ഇന്നലെ രാവിലെ 9.30നു മാത്തിൽ എസ്ബിഐ എടിഎം കൗണ്ടറിനു സമീപമായിരുന്നു അപകടം. എടാട്ടുള്ള വീട്ടിൽ നിന്ന് സ്കൂട്ടറിൽ മാത്തിലെ പഞ്ചായത്ത് ഓഫിസിലേക്ക് പോകവേ എതിരെവന്ന ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചുവീണ ഹരിദാസിന് തലയ്ക്ക് സാരമായ പരുക്കേറ്റു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. രണ്ടുവർഷം മുൻപാണ് കാങ്കോൽ – ആലപ്പടമ്പ പഞ്ചായത്തിൽ സെക്രട്ടറിയായി ചുമതലയേറ്റത്.

രാമന്തളി, മാട്ടുൽ പഞ്ചായത്തുകളിൽ ജോലി ചെയ്തിരുന്നു. ശ്രീകണ്ഠപുരം ചെങ്ങളായിയിലെ റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ ഇ.കെ.ഗോവിന്ദൻ നമ്പ്യാരുടെയും ടി.പി.നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: കെ.പി.സിന്ധു (അധ്യാപിക കുഞ്ഞിമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂൾ). മക്കൾ: അവിനാശ് ഹരി, വിനായക് ഹരി (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ടി.പി.രമേശൻ (ടൂറിസം വകുപ്പ്, തിരുവനന്തപുരം), ദിനേശൻ (കൃഷി അസി.കാഞ്ഞങ്ങാട് കൃഷിഭവൻ), രൂപ (സബ്ട്രഷറി ശ്രീകണ്ഠപുരം). മൃതദേഹം ഇന്നു രാവിലെ ഒൻപതിന് പഞ്ചായത്ത് ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. 10ന് എടാട്ടുള്ള വീട്ടിലെത്തിച്ചശേഷം സ്വദേശമായ ചെങ്ങളായിയിലേക്ക് കൊണ്ടുപോകും

Leave a Reply

Top