ശശി വട്ടക്കൊവ്വലിനു ദുബായില്‍ സ്വീകരണം

പയ്യന്നൂര്‍ സൌഹൃദ വേദി ദുബായ് ചാപ്റ്ററിന്റെ ക്ഷണം സ്വീകരിച്ച്   ദുബായിലെത്തിയ ബഹു. പയ്യന്നൂര്‍ നഗരസഭാ അദ്ധ്യക്ഷന്‍ ശ്രീ. ശശി വട്ടക്കൊവ്വലിനെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗഹൃദ വേദി പ്രവര്‍ത്തകര്‍ സ്വീകരിച്ചു.

ഏപ്രില്‍ 27 നു വെള്ളിയാഴ്ച വൈകുന്നേരം 4:30 മുതല്‍ ഷാര്‍ജ വെസ്റ്റ് മിനിസ്റ്റര്‍ സ്കൂള്‍ ‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന ‘പയ്യന്നൂര്‍ സൗഹൃദ സന്ധ്യ 2018’ യില്‍ പങ്കെടുക്കാനാണ്  പയ്യന്നൂര്‍ നഗരസഭാ അദ്ധ്യക്ഷന്‍  ദുബായിലെത്തിയത് .   ചടങ്ങില്‍ പ്രവാസ ലോകത്ത് 25 വര്‍ഷങ്ങള്‍ പിന്നിട്ട അറുപതിലധികം  അംഗങ്ങളെ ആദരിക്കുന്നുണ്ട് .  നാടന്‍ പാട്ടുകള്‍ , ഗാനമേള , നൃത്ത നൃത്ത്യങ്ങള്‍ തുടങ്ങി വിവിധ കലാപരിപാടികള്‍  സൗഹൃദ  വേദി കുടുംബാംഗങ്ങള്‍ ഒരുക്കുന്നുണ്ട്. വിനോദ് മണിയറ സംവിധാനം ചെയ്യുന്ന ‘പയ്യന്നൂരിലൂടെ ഒരു യാത്ര ‘ എന്ന  നൃത്ത സംഗീത ദൃശ്യാവിഷ്കാരത്തില്‍ മുപ്പതോളം കലാകാരന്മാര്‍ അണിനിരക്കുന്നു.

Leave a Reply

Top