ശാസ്ത്ര സാഹിത്യ പരിഷത് കണ്ണൂർ ജില്ലാ സമ്മേളനം

പയ്യന്നൂർ: കേരളത്തിലെ പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള സ്കൂൾ വിദ്യാഭ്യാസ സംവിധാനത്തെ ഏകീകരിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി കേരള വിദ്യാഭ്യാസ നിയമം പുതുക്കണമെന്നു മാത്തിലിൽ നടന്ന ശാസ്ത്ര സാഹിത്യ പരിഷത് കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

പ്രതിനിധി സമ്മേളനത്തിൽ പ്രഫ. കെ.ബാലൻ അധ്യക്ഷത വഹിച്ചു. സി.കൃഷ്ണൻ എംഎൽഎ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലൻ, പരിഷത് സംസ്ഥാന പ്രസിഡന്റ് ടി.ഗംഗാധരൻ, ജില്ലാ സെക്രട്ടറി ഒ.സി.ബേബിലത, എൻ.കെ.ജയപ്രസാദ്, ടി.കെ.ദേവരാജൻ, ടി.വി.നാരായണൻ, കെ.വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പ്രഫ. കെ.ബാലൻ (പ്രസിഡന്റ്), കെ.ഗോപി, കെ.ശാന്തമ്മ (വൈസ് പ്രസി), ഒ.സി.ബേബിലത (സെക്രട്ടറി), എം.സുജിത്ത്, പി.പി.ബാബു (ജോ.സെക്ര), എൻ.കെ.ജയപ്രസാദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

 

Leave a Reply

Top