ഉപ്പുകുറുക്കല്‍ സമര വാര്‍ഷികം ഇന്ന്

പയ്യന്നൂര്‍: ദേശീയ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ ഉജ്വല മുഹൂര്‍ത്തങ്ങളില്‍ ഒന്നായ ഉപ്പുകുറുക്കല്‍ സമരത്തിന്റെ ഭാഗമായി കെ.കേളപ്പന്റെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ നടന്ന സമരത്തിന്റെ ഓര്‍മ പുതുക്കുന്നു. സമര വാര്‍ഷികദിനമായ ഇന്ന് (ഏപ്രിൽ 24 ) വൈകീട്ട് 4.30ന് ചരിത്രമുഹൂര്‍ത്തം നടന്ന ഉളിയത്തുകടവില്‍ സ്മൃതിസംഗമം സംഘടിപ്പിക്കും. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനംചെയ്യും.

Leave a Reply

Top