അഡ്വ: ശശി വട്ടക്കൊവ്വലിന് അബുദാബിയിൽ സ്വീകരണം

അബുദാബി: യു എ ഇ യിൽ സന്ദർശനത്തിനെത്തുന്ന പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വലിന്ന് പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ സ്വീകരണം നൽകുന്നു. ഏപ്രിൽ 28 രാത്രി 7 മണിക്ക്‌ അബുദാബി ഇന്ത്യൻ ഇസ്ലാമിക്ക്‌ സെന്ററിൽ വെച്ചാണ്‌ സ്വീകരണ പരിപാടി. ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഉസ്മാൻ കരപ്പാത്ത്, ഇന്ത്യ സോഷ്യൽ സെന്റർ മാനേജിങ് കമ്മിറ്റിയിൽ സാഹിത്യ വിഭാഗം സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ബി. ജ്യോതിലാൽ , കായിക വിഭാഗം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.ടി.പി. രമേശ് എന്നീ സൗഹൃദ വേദി അംഗങ്ങളെ ചടങ്ങിൽ അനുമോദിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.

Leave a Reply

Top