പെരളം രക്തസാക്ഷിദിനാചരണം ഇന്ന് കൊടി ഉയരും

പയ്യന്നൂർ: ജന്മി നാടുവാഴിത്ത വ്യവസ്ഥക്കെതിരെ പോരാടി ജീവൻ ബലിയർപ്പിച്ച പെരളം രക്തസാക്ഷി പുന്നക്കോടൻ കുഞ്ഞമ്പുവിന്റെ 70‐ാം രക്തസാക്ഷിത്വ വാർഷികാചരണത്തിന് തുടക്കംക്കുറിച്ച് കൊഴുമ്മൽ രക്തസാക്ഷി നഗറിൽ ഞായറാഴ്ച പതാക ഉയരും. വൈകിട്ട് അഞ്ചിന് ഒയേളത്തുനിന്ന് കൊടിമരജാഥ സിപിഐ എം ഏരിയാ സെക്രട്ടറി കെ പി മധു ഉദ്ഘാടനം ചെയ്യും. പി പി സുരേന്ദ്രനാണ് ജാഥാ ലീഡർ. വൈകിട്ട് അഞ്ചിന് പതാകജാഥ കരിവെള്ളൂർ രക്തസാക്ഷി നഗറിൽനിന്ന് ഇ പി കരുണാകരൻ ഉദ്ഘാടനം ചെയ്യും. സി ബാലകൃഷ്ണനാണ് ജാഥാ ലീഡർ. ഇരു ജാഥകളും കൊഴുമ്മൽ രക്തസാക്ഷി നഗറിൽ സംഗമിക്കും. തുടർന്ന് ദിനാചരണ കമ്മിറ്റി ചെയർമാൻ എം രാഘവൻ പതാക ഉയർത്തും.
രക്തസാക്ഷിദിനമായ തിങ്കളാഴ്ച വൈകിട്ട് നാലിന് പുത്തൂർ് സ്കൂൾ ഗ്രൗണ്ടിൽനിന്ന് പുന്നക്കോടൻ സ്മൃതി മണ്ഡപത്തിലേക്ക് വളണ്ടിയർ മാർച്ച്. വൈകിട്ട് അഞ്ചിന് സ്വാമിമുക്ക് കേന്ദ്രീകരിച്ച് പൊതുപ്രകടനം. തുടർന്ന് കൊഴുമ്മൽ രക്തസാക്ഷിനഗറിൽ പൊതുസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊച്ചിൻ സംഘവേദിയുടെ വാക്ക് പൂക്കും കാലം നാടകവുമരങ്ങേറും.
വാർഷികാചരണത്തിന്റെ ഭാഗമായുള്ള പോരാളിസംഗമവും തൈവളപ്പിൽ കണ്ണൻ അനുസ്മരണവും പ്രാന്തൻചാൽ അങ്കണവാടി പരിസരത്ത് നടന്നു. സി കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ രമേശൻ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി കെ പി മധു, എം ഷാജർ, എം രാഘവൻ, ടി ഗോപാലൻ, സി ബാലകൃഷ്ണൻ, പി പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ മനുരാജ് സ്വാഗതം പറഞ്ഞു. തുടർന്ന് സുന്ദരയ്യനഗർ കൊടക്കാട് അവതരിപ്പിച്ച അലാമികൾ തെരുവുനാടകവുമരങ്ങേറി. 20 പോരാളികളെയാണ് ആദരിച്ചത്. തൈവളപ്പിൽ കണ്ണൻ സ്മൃതി മണ്ഡപം കേന്ദ്രീകരിച്ച് പ്രകടനവും നടന്നു.

Read more: http://www.deshabhimani.com/news/kerala/news-kannurkerala-22-04-2018/720444

Leave a Reply

Top