ഞാറ്റടി മുതൽ കൊയ്ത്ത് വരെ കർഷകപ്പാടത്ത്

പയ്യന്നൂർ : കേരള കാർഷിക സർവകലാശാല പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ജൈവ നെൽകൃഷി ഫീൽഡ് തല പരിശീലന പരിപാടിയായ ‘ഞാറ്റടി മുതൽ കൊയ്ത്ത് വരെ കർഷകപ്പാടത്ത്’ കണ്ണൂർ ജില്ലയിലേക്കും. പയ്യന്നൂർ നഗരസഭാ പരിധിയിലാണ് ജില്ലയിൽ ആദ്യമായി പദ്ധതി നടപ്പാക്കുന്നത്. കാർഷിക സ്വയം പര്യാപ്തതയിലേക്ക് നാടിനെ നയിക്കുക എന്ന ലക്ഷ്യവുമായി കേരള കർഷക സംഘം കോറോം വെസ്റ്റ് വില്ലേജ് കമ്മിറ്റിയാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. കോറോം വില്ലേജിലെ മുതിയലം‐പരവന്തട്ട, കല്ല് നടവയൽ‐കിഴക്കെ വയൽ‐രാമൻകുളം പാടശേഖരങ്ങളിലായി 140 ഏക്കറിലാണ് ജൈവ നെൽകൃഷി നടത്തുന്നത്. വർഷങ്ങളായി തരിശിട്ടിരുന്ന വയലും ഇതിൽപെടും. ഒന്നാംഘട്ട പരിശീലനം ബോധവൽക്കരണ സെമിനാറോടെ കഴിഞ്ഞു. രണ്ടാംഘട്ടമായി ജൈവ വളക്കൂട്ട്‐ പോഷക ലായനി നിർമാണ പരിശീലനം രണ്ട് പാടശേഖരങ്ങളിലുമായി ആരംഭിച്ചു. വക്ഷായുർവേദത്തിലെ ഹരിത കഷായം ഉൾപ്പെടെ ഘനജീവാമൃതം, വിവിധതരം കമ്പോസ്റ്റുകൾ, പഞ്ചഗവ്യം, മത്സ്യാമൃതം തുടങ്ങിയവയുടെ നിർമാണമാണ് പരിശീലിപ്പിക്കുന്നത്. മണ്ണ് പോഷണത്തിനും വിള പരിപാലനത്തിനുമുള്ള വിവിധ അമൃത പാനീയങ്ങളുടെ നിർമാണം, പായ ഞാറ്റടി തയ്യാറാക്കൽ, ശാസ്ത്രീയ രീതിയിലുള്ള ഞാറ് നടീൽ, കീട രോഗങ്ങളെ തിരിച്ചറിയൽ, ജൈവ‐കുമിൾ കീടനാശിനി തയ്യാറാക്കൽ, ഗുണമേന്മയുള്ള വിത്തുൽപാദനം തുടങ്ങി വിളയുടെ വിവിധ ഘട്ടങ്ങളിൽ എട്ടോളം പരിശീലന പരിപാടികളാണ് കർഷകർക്ക് നൽകുന്നത്. പാടത്തു തന്നെ യന്ത്രവൽക്കരണ പരിശീലനവും നൽകും.

ജൈവ നെല്ലിനങ്ങളുടെ പ്രധാന ബ്രീഡറും, നെല്ല് ഗവേഷണ പദ്ധതികളുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പ്രൊഫ. ഡോ. ടി വനജ, അസോസിയറ്റ് ഡയറക്ടർ (റിസർച്ച്) ഡോ. പി ആർ സുരേഷ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
ജൈവ നെൽകൃഷി മിഷന്റെ പ്രവർത്തനങ്ങൾക്കായി കർഷക സംഘം വില്ലേജ് പ്രസിഡന്റ് എം നാരായണൻ ചെയർമാനും സെക്രട്ടറി പി രവീന്ദ്രൻ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. നിലവിലുള്ള നെൽവയൽ സംരക്ഷിച്ച‌് ഭക്ഷ്യ സുരക്ഷ, ജല സുരക്ഷ, തണ്ണീർതട സംരക്ഷണം, ജൈവ വൈവിധ്യം എന്നിവ ഉറപ്പുവരുത്തുക, ജൈവ നെൽകൃഷി പാടത്തുചെന്ന് കർഷകരെ പഠിപ്പിച്ചുകൊണ്ട് പോഷകാഹാര സുരക്ഷയും സുരക്ഷിത ഭക്ഷണവും ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ

Leave a Reply

Top