ജനആരോഗ്യ സംരക്ഷണ സമിതി പ്രതിഷേധമാർച്ച് നടത്തും

പയ്യന്നൂർ : നാവിക അക്കാദമി മാലിന്യപ്ലാന്റിൽ നിന്നു രാമന്തളിയിലെ കിണറുകളിലേക്കു മലിനജലം ഒഴുകിയെത്തുന്നതു തടയണമെന്ന് ആവശ്യപ്പെട്ടു ജനആരോഗ്യ സംരക്ഷണ സമിതി ഏപ്രിൽ 26ന് രാമന്തളിയിൽ ബഹുജന പ്രതിഷേധമാർച്ച് നടത്തും. അശാസ്ത്രീയമായ മാലിന്യ പ്ലാന്റിനെതിരെ ജനആരോഗ്യ സംരക്ഷണ സമിതി മാസങ്ങൾ നീണ്ട സമരം നടത്തിയിരുന്നു. സമരത്തിന്റെ ഒത്തുതീർപ്പ് അനുസരിച്ച് മാലിന്യപ്ലാന്റ് വികേന്ദ്രീകരണം അടക്കമുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് അക്കാദമി അധികൃതർ ഉറപ്പ് നൽകിയതായിരുന്നു. എന്നാൽ അതൊന്നും നടപ്പാക്കിയില്ലെന്നു മാത്രമല്ല വീണ്ടും കിണറുകളിലേക്കു ശുചിമുറിമാലിന്യം ഉൾപ്പെടെയുള്ള മലിനജലം ഒഴുകിയെത്തുന്നു എന്നാണ് സമിതി ആരോപിക്കുന്നത്. യോഗത്തിൽ സമിതി ചെയർമാൻ ആർ.കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൺവീനർ കെ.പി.രാജേന്ദ്രൻ, പി.കെ.നാരായണൻ, സുനിൽ രാമന്തളി, വിനോദ്കുമാർ രാമന്തളി, കൊടക്കൽ ചന്ദ്രൻ, എം.പത്മനാഭൻ, സുധേഷ് പൊതുവാൾ, പി.പി.നാരായണി, ബീന രമേശൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Top