കൊട്ടണച്ചേരി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കവർച്ച ചെയ്തു

പയ്യന്നൂർ : ദേശീയപാതയ്ക്കു സമീപമുള്ള വെള്ളൂർ കൊട്ടണച്ചേരി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കവർച്ച ചെയ്തു. ക്ഷേത്രകവാടത്തിലെ ഭണ്ഡാരം ഉൾപ്പെടെ നാല് ഭണ്ഡാരങ്ങളും കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയത്. ക്ഷേത്രം പടിപ്പുരയോടു ചേർന്നു നടപ്പന്തലിലെ ഇളനീർ മാതൃകയിലുള്ള ഭണ്ഡാരം കുത്തിപ്പൊളിച്ചു. ക്ഷേത്രം മതിലിനകത്ത് പള്ളിയറയ്ക്കു മുന്നിലുള്ള സ്റ്റീൽ ഭണ്ഡാരം പറിച്ചെടുത്തു പണം കവർന്ന് പുറത്ത് ഉപേക്ഷിച്ചു. ഉപക്ഷേത്രത്തിനു മുന്നിലെ സ്റ്റീൽ ഭണ്ഡാരവും കുത്തിപ്പൊളിച്ചാണ് പണം കവർന്നത്. ക്ഷേത്രത്തിലെ വൈദ്യുത വിളക്ക് അണച്ച ശേഷമാണ് കവർച്ച നടത്തിയത്. ക്ഷേത്രത്തിലെ സിസിടിവി പ്രവർത്തിക്കുന്നില്ലെങ്കിലും ഓഡിറ്റോറിയത്തോടു ചേർന്നുള്ള സിസിടിവി ക്യാമറ കവർച്ചക്കാർ മറ്റൊരു ഭാഗത്തേക്കു തിരിച്ചുവച്ചു. വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Leave a Reply

Top