ദമ്മാമില്‍ സൌഹൃദോല്‍സവം സംഘടിപ്പിച്ചു.

ദമ്മാം: പയ്യന്നൂർ സൗഹൃദ വേദിദമ്മാംചാപ്റ്ററിന്റെ
നാലാമത് വാർഷികാഘോഷം 'സൗഹൃതോത്സവം'
ഏപ്രിൽ13 ന് ദമ്മാമിലെ ബദർ അൽറാബി
ഓഡിറ്റേറിയത്തിൽ വെച്ച് നടന്നു
കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ പ്രാസംഗികൻ
Adv.പി. പി. ആന്റണി അവറുകൾ ഉൽഘാടകനായ
ചടങ്ങിൽ “പ്രവാസജീവിതം ആശങ്കയും പ്രതീക്ഷയും”
'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ചടങ്ങിന്
സൗഹൃദ വേദി പ്രസിഡന്റ് സുരേന്ദ്രൻ കെ.പി
അദ്ധ്യക്ഷത വഹിച്ചു. സൗഹൃദവേദിയുടെ
കലാകാരന്മാർ ഒരുക്കിയ ഗാനങ്ങൾ,നൃത്തം,ഫ്ലവർസ്
TV കോമഡി ഉത്സവ്‌ ഫെയിം കുളിർ സമീർ &
ജിലേഷ്‌ ടീം അവതരിപ്പിച്ച മിമിക്സ് എന്നിവ
ഒന്നിനൊന്ന് മികച്ചുനിന്നു. ഉത്ഘാടന ചടങ്ങിൽ
2017വർഷത്തിലെ SSLC ,+2 പരീക്ഷയിൽ മികച്ച
വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്കുള്ള
പുരസ്കാരങ്ങൾ നൽകി. ആഘോഷപരിപാടികൾക്ക്
ജനറൽ സെക്രട്ടറി അനീഷ് കെ.വി നേതൃതം
നൽകിയ പരിപാടിയിൽ അനീഷ് കെ വി
സ്വാഗതവും ട്രെഷറർ ഷിബു ശ്രീധരൻ നന്ദിയും, മുൻ
ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,
ലിജീഷ് ജനാർദ്ദനൻ അവതാരകനായിരുന്നു.
ആഘോഷത്തിന്റെ ഭാഗമായി നടന്ന
പായസമത്സരത്തിൽ പ്രജിത അനിൽ കുമാർ ഒന്നാം
സ്ഥാനം നേടി. റോയൽ മലബാർ റെസ്റ്റോറന്റ്
സഹപ്രായോജകരായിരുന്നു.

Leave a Reply

Top