പയ്യന്നൂരിൽ ഹൈടെക് കോടതി സമുച്ചയം വരുന്നു

പയ്യന്നൂർ: പയ്യന്നൂരിൽ ഹൈടെക്‌ കോടതി സമുച്ചയത്തിനു സർക്കാർ ഭരണാനുമതി ലഭിച്ചു. 14 കോടി ചെലവിൽ 5 നിലകളിലായാണ് കോടതി സമുച്ചയം നിർമ്മിക്കുന്നത് . ഒന്നാം നിലയിൽ മജിസ്ട്രേറ്റ് കോടതി. രണ്ടാം നിലയിൽ മുനിസീഫ് കോടതി. മൂന്നാം നിലയിൽ ഒരു ജില്ലാ കോടതി ലെവൽ കോർട്ട്‌ ഹാളും എ ജി പി ഓഫീസും . അഞ്ചാം നിലയിൽ കോൺഫറൻസ് ഹാൾ.

60 കാറുകൾക്കും 40 ഇരുചക്ര വാങ്ങന ങ്ങൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യം, കാന്റീൻ, ബാർ അസോസിയേഷൻ ഹാൾ, ലേഡി അഡ്വക്കറ്റ് റൂം , ക്ലർക്ക് അസോസിയേഷൻ റൂം, മീഡിയേഷൻ റൂം, കോർട്ട് ഹാളിനോട് ചേർന്ന് പ്രത്യേകം വീഡിയോ കോൺഫറൻസ് ഹാൾ, കക്ഷി കൾക്കും പൊതുജനങ്ങൾക്കും റസ്റ്റ്‌ റൂം, തുടങ്ങി നിരവധി സൗകര്യങ്ങൾ ഈ കോടതി സമുച്ചയത്തിലുണ്ടാകും.

Leave a Reply

Top