യുനീക്ക് ഗ്രന്ഥാലയം രജത ജൂബിലി ആഘോഷം

പയ്യന്നൂർ: യുനീക് ഗ്രന്ഥാലയം വായനശാലയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.. പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയം പരിസരത്ത് നടന്ന പരിപാടി റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സി കൃഷ്ണൻ എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ മുഖ്യാതിഥി ആയിരുന്നു. റീഡേർസ് ഫോറത്തിന്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ബൈജു നിർവ്വഹിച്ചു. പോത്തേര കൃഷ്ണൻ, ടി ഐ മധുസൂദനൻ, കെ.വി.ബാബു, എം.കെ രാജൻ, വൈക്കത്ത് നാരായണൻ മാസ്റ്റർ, കെ.യു വിജയകുമാർ, കെ.പി. ഷിനി, എ.കെ. ശ്രീജ, ടി.വി.രജിത എന്നിവർ ആശംസകൾ നേർന്നു. കെ.വി. സത്യനാഥൻ സ്വാഗതവും കെ.വി. പദ്മനാഭൻ നന്ദിയും പറഞ്ഞു. തുടർന്ന് വനിതാ വേദി യുടെ തിരുവാതിര, നാടൻപാട്ട്, ബാലവേദി കുട്ടികളുടെ കലാവിരുന്നും ഗുരുകുലം എറണാകുളം അവതരിപ്പിച്ച മുടിയേറ്റും നടന്നു.

Leave a Reply

Top