കെ.എം.കെ അനുസ്മരണം

പയ്യന്നൂർ: സ്വാതന്ത്ര്യ സമര സേനാനി, നാടക പ്രവർത്തകൻ , സാമൂഹ്യ സേവകൻ തുടങ്ങി മേഖലകളിൽ ശോഭിച്ച KMK എന്ന കെ. എം. കുഞ്ഞമ്പുവിന്റെ അറുപത്തി ഏഴാം ചരമ വാർഷികം ഇന്ന് ( മാർച്ച്‌ 19 ) ആചരിക്കുകയാണ് . തുന്നൽക്കാരനായിരുന്ന കുഞ്ഞമ്പു ഗാന്ധിജിയുടെ പയ്യന്നൂർ സന്ദർശനത്തോടെയാണ് മുഴുവൻ സമയ സ്വാതന്ത്ര്യ പോരാളിയായി മാറിയത് . നാടകങ്ങളിലൂടെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയം പ്രചരിപ്പിചതു. സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ്‌ പാര്ടി പ്രവർത്തകനായി. അന്നൂരിലെ ഹരിജൻ കോളനിയിൽ വസൂരി പടരന്നു പിടിച്ചപ്പോൾ രോഗികള്ക്ക് ആശ്വാസം നല്കാൻ സന്നദ്ധ സേവനം നടത്തിയ അദ്ദേഹം ഒടുവിൽ ആ മഹാ രോഗത്തിന് കീഴടങ്ങി 1951 മാർച്ച്‌ 19ന് മുപ്പത്തിമൂന്നാം വയസ്സിൽ ഈ ലോകത്തോട്‌ വിട പറഞ്ഞു

Leave a Reply

Top