പയ്യന്നൂർ നഗരസഭ വികസന സെമിനാർ

പയ്യന്നൂർ ∙ നഗരസഭ വികസന സെമിനാർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷനായി. നഗരസഭ വികസന കാഴ്ചപ്പാടും പദ്ധതി അവലോകനവും എന്ന വിഷയം ഉപാധ്യക്ഷ കെ.പി.ജ്യോതിയും മിഷൻ പ്രവർത്തനങ്ങളും നഗരസഭ പദ്ധതിയും എന്ന വിഷയം പ്രഫ.ടി.പി.ശ്രീധരനും കരട് പദ്ധതി രേഖ സ്ഥിരം സമിതി അധ്യക്ഷൻ പി.വി.കുഞ്ഞപ്പനും അവതരിപ്പിച്ചു. നഗരസഭ സെക്രട്ടറി ജി.ഷെറി, പി.പി.ശശിധരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Top