പയ്യന്നൂർ താലൂക്ക് ഉദ്‌ഘാടനം ചെയ്തു

പയ്യന്നൂർ: ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ താലൂക് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു. ബോയ്സ് ഹൈസ്‌കൂൾ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷം വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥി ആയി. പി.കെ.ശ്രീമതി എംപി, ടി.വി.രാജേഷ് എംഎൽഎ, തുടങ്ങിയവരും സംബന്ധിച്ചു. സി.കൃഷ്ണൻ എംഎൽഎ സ്വാഗതം പറഞ്ഞു. കലക്ടർ മിർ മുഹമ്മദ് അലി റിപ്പോർട്ട് അവതരിപ്പിച്ചു

ചടങ്ങിൽ സബ് കലക്ടർ എസ്.ചന്ദ്രശേഖരൻ, നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.സത്യപാലൻ, വി.വി.പ്രീത, ടി.ലത, സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി.കെ.ഗോപിനാഥ്, കെ.വി.ബാബു, സി.കെ.രമേശൻ, കെ.ടി.സഹദുല്ല, ജോയിസ് പുത്തൻപുര, പി.പി.ദിവാകരൻ, പി.ജയൻ, വി.വി.കുഞ്ഞിക്കൃഷ്ണൻ, ബി.സജിത്‌ലാൽ, രതീഷ് ചിറക്കൽ, ടി.പി.സുനിൽ കുമാർ, ജോർജ് വടകര, കെ.വി.കൃഷ്ണൻ, പി.വി.ദാസൻ, എഡിഎം ഇ.മുഹമ്മദ് യൂസഫ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Top