പയ്യന്നൂർ താലൂക്ക് മുഖ്യമന്ത്രി ഇന്ന് ഉദ്‌ഘാടനം ചെയ്യും

പയ്യന്നൂര്‍: പതിറ്റാണ്ടുകള്‍ പിന്നിട്ട കാത്തിരിപ്പിന് ഇന്ന് വിരാമം… പയ്യന്നൂരിന്റെ ചിരകാലാഭിലാഷമായ താലൂക്കിന്റെ ഔപചാരികമായ ഉദ്‌ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി നേതാക്കളും പ്രസംഗിക്കും.

ഉച്ചയ്ക്കു 2.30നു സെൻട്രൽ ബസാറിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു താലൂക്ക് ഓഫിസ് പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ പരിസരത്തേക്ക് ആനയിക്കും. ഓഫിസ് ഉദ്ഘാടനത്തിനു ശേഷം ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ സമ്മേളനം നടക്കും. ഉദ്ഘാടന പ്രചാരണ ഭാഗമായി സി.കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ടൗണിൽ വിളംബര ഘോഷയാത്ര നടന്നു. സെന്റ് മേരീസ് പരിസരത്തു നിന്നാരംഭിച്ച ഘോഷയാത്ര ടൗൺ ചുറ്റി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. വാദ്യമേളവും മുത്തുക്കുടയും ഘോഷയാത്രയ്ക്കു കൊഴുപ്പേകി.

 

Leave a Reply

Top