പയ്യന്നൂർ താലൂക്കിൽ 22 വില്ലേജുകൾ

പയ്യന്നൂർ : സംസ്‌ഥാനത്തെ ഏറ്റവും വലിയ താലൂക്കായ തളിപ്പറമ്പും കണ്ണൂർ താലൂക്കും വിഭജിച്ചാണ് പയ്യന്നൂർ താലൂക്ക് രൂപീകരിച്ചത്. തളിപ്പറമ്പ് താലൂക്കിലെ രാമന്തളി, പയ്യന്നൂർ, വെള്ളൂർ, കോറോം, കരിവെള്ളൂർ, പെരളം, കാങ്കോൽ, ആലപ്പടമ്പ, എരമം, പെരുന്തട്ട, കുറ്റൂർ, വെള്ളോറ, പെരിങ്ങോം, വയക്കര, തിരുമേനി, പുളിങ്ങോം എന്നീ 16 വില്ലേജുകളും കണ്ണൂർ താലൂക്കിലെ കുഞ്ഞിമംഗലം, മാടായി, ഏഴോം, ചെറുതാഴം, കടന്നപ്പള്ളി, പാണപ്പുഴ എന്നീ ആറ് വില്ലേജുകളും ചേർന്ന് 22 വില്ലേജുകൾ ഉൾപ്പെട്ടതാണ് പയ്യന്നൂർ താലൂക്ക്. 513.52 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള താലൂക്കിൽ 2011 ലെ സെൻസസ് അനുസരിച്ച് 3,50,836 ജനങ്ങളുണ്ട്.

ഈ  22 വില്ലേജുകളിൽ നിന്നു തഹസിൽദാർ അനുവദിക്കേണ്ട സർട്ടിഫിക്കറ്റുകൾ പയ്യന്നൂർ താലൂക്കിൽ നിന്നു നൽകിത്തുടങ്ങും. ഓഫിസ് പ്രവർത്തനം പൂർണതയിലെത്താൻ രണ്ടു മാസത്തോളം കാത്തിരിക്കേണ്ടിവരും. പൂർണമായും കടലാസുകൾ ഒഴിവാക്കിക്കൊണ്ടുള്ള ഓഫിസായിരിക്കും പയ്യന്നൂരിലെ പുതിയ താലൂക്ക് ഓഫിസ്.

Leave a Reply

Top