ഒടുവിൽ താലൂക്ക് യാഥാർഥ്യമാകുന്നു

പയ്യന്നൂർ: അറുപതു കൊല്ലത്തെ കാത്തിരിപ്പിനു വിരാമമിട്ട് പയ്യന്നൂർ താലൂക്ക് ഇന്ന് നിലവിൽ വരും. പയ്യന്നൂർ താലൂക്കിനു വേണ്ടി നാളിതുവരെയും പയ്യന്നൂർ ജനത പോരാട്ടത്തിലായിരുന്നു. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും പയ്യന്നൂർ താലൂക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും യാഥാർഥ്യമായിരുന്നില്ല. സുബ്രഹ്മണ്യ ഷേണായി എംഎൽഎയായിരുന്ന കാലത്ത് താലൂക്കിനു വേണ്ടിയുള്ള സമരം ശക്തമായി തുടങ്ങിയിരുന്നു. താലൂക്ക് ബന്ദ് ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തിയിരുന്നു.1957ലെ ഇ.എം.എസ് സര്‍ക്കാറിന്റെ കാലത്താണ് പയ്യന്നൂര്‍ താലൂക്ക് എന്ന പ്രഖ്യാപനത്തിന് വിത്തിട്ടത്. കണ്ണൂര്‍, തളിപ്പറമ്പ് താലൂക്കുകള്‍ വിഭജിച്ച് പയ്യന്നൂര്‍ ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കാന്‍ പ്രാരംഭനടപടി തുടങ്ങുകയും ചെയ്തു. താലൂക്ക് സംബന്ധിച്ച് പഠനം നടത്താന്‍ വെള്ളോടി കമീഷനെ നിയമിച്ചു. പയ്യന്നൂരിലെത്തി പഠനം നടത്തിയ കമീഷന്‍ അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, 54 വര്‍ഷത്തിനുശേഷവും താലൂക്ക് യാഥാര്‍ഥ്യമായില്ല. മാറിമാറിവന്ന സര്‍ക്കാറുകള്‍ പ്രഖ്യാപനത്തിനു മാത്രം പിശുക്കു കാണിച്ചില്ല. കഴിഞ്ഞ നായനാര്‍ സര്‍ക്കാറിന്റെ അവസാനകാലത്ത് പയ്യന്നൂരും മട്ടന്നൂരും ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍, പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഒരുനടപടിയും സ്വീകരിച്ചില്ല. വി.എസ് സര്‍ക്കാറും മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനം മറന്നു. ഒടുവിൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് താലൂക് യാഥാർഥ്യമാകുന്നത്

Leave a Reply

Top