പി.എൻ. പണിക്കർ അവാർഡ് പ്രഭാകരൻ തരംഗിണിക്ക്

പയ്യന്നൂർ: പി.എൻ. പണിക്കർ ഫൗണ്ടേഷൻ സംസ്ഥാന അവാർഡ് കോൽക്കളി ഗുരുക്കൾ പ്രഭാകരൻ തരംഗിണിക്ക് ലഭിച്ചു. മാർച്ച് 1 സാമൂഹ്യ പ്രവർത്തന ദിനാഘോഷവും പി.എൻ. പണിക്കരുടെ നൂറ്റി ഒമ്പതാം ജന്മദിനാഘോഷവും സംബന്ധിച്ച് കാസർഗോഡ് നടന്ന ചടങ്ങിൽ എം. രാജഗോപാലൻ എം.എൽ.എ അവാർഡ് സമ്മാനിച്ചു. കോൽക്കളി രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. കേരളം ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് കൂടിയാണ് പ്രഭാകരൻ.

Leave a Reply

Top