പയ്യന്നൂർ താലൂക്ക് ഉദ്ഘാടനം മാർച്ച് 10ന്

പയ്യന്നൂർ : പുതുതായി അനുവദിച്ച പയ്യന്നൂർ താലൂക്ക് മാർച്ച് 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. സി.കൃഷ്ണൻ എംഎൽഎ അറിയിച്ചതാണ് ഇക്കാര്യം.

കഴിഞ്ഞ ഡിസംബർ 13ന് തഹസിൽദാർ ഉൾപ്പെടെ 55 തസ്തികകൾ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. ജനുവരി 17ന് 22 വില്ലേജുകളെ പയ്യന്നൂർ താലൂക്കിൽ ഉൾ‍പ്പെടുത്തി ഗസറ്റ് വിജ്ഞാപനവും വന്നു. കണ്ണൂർ, തളിപ്പറമ്പ് താലൂക്കുകളിൽപെട്ട ആലപ്പടമ്പ്, എരമം, കാങ്കോൽ, കരിവെള്ളൂർ, കോറോം, കുറ്റൂർ, പയ്യന്നൂർ, പെരളം, പെരിങ്ങോം, പെരിന്തട്ട, പുളിങ്ങോം, രാമന്തളി, തിരുമേനി, വയക്കര, വെള്ളോറ, വെള്ളൂർ, പാണപ്പുഴ, കടന്നപ്പള്ളി, ചെറുതാഴം, കുഞ്ഞിമംഗലം, മാടായി, ഏഴോം എന്നീ വില്ലേജുകളാണ് പയ്യന്നൂർ താലൂക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ള മിനി സിവിൽ സ്റ്റേഷനിൽ താലൂക്ക് പ്രവർത്തിക്കുന്നതിന് ആവശ്യമായ മുറികൾ നേരത്തേ മാറ്റിവച്ചിരുന്നു.

Leave a Reply

Top