പയ്യന്നൂർ ബാക്ക് വാട്ടർ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാവുന്നു

പയ്യന്നൂർ : ഒരു കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പയ്യന്നൂർ ബാക്ക് വാട്ടർ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാവുന്നു. നഗരസഭയിലെ പെരുമ്പ പുഴയോരത്തുള്ള കാപ്പാട് പ്രദേശത്താണ് പദ്ധതി പൂർത്തിയാവുന്നത്.  അടുത്ത മാസം ആദ്യം പദ്ധതി നാടിന് സമർപ്പിക്കും. ടൂറിസം വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. നടപ്പാത, ഇരിപ്പിടങ്ങൾ, വെളിച്ച സംവിധാനം, കഫ്റ്റേരിയ, ഓർഗാനിക് ബോട്ട് ജെട്ടി, പെഡൽ ബോട്ട്, ടോയ്‌ലറ്റ് ബ്ലോക്ക്, കൈവരികൾ, റോഡിന് ഇരുവശവും സൗന്ദര്യവൽക്കരണം എന്നിവ ഉൾപ്പെട്ടതാണ് പദ്ധതി. പ്രകൃതി തനിമ നിലനിർത്തിക്കൊണ്ടുള്ള നിർമാണ പ്രവർത്തനമാണ് നടത്തുന്നത്. പൊതുമേഖല സ്ഥാപനമായ എഫ്ആർബിഎൽ ആണ് പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്.

നഗരസഭ വിട്ടുകൊടുത്ത സ്ഥലത്താണ് നിർമാണം നടക്കുന്നത്. പദ്ധതി പ്രദേശം സി.കൃഷ്ണൻ എംഎൽഎ, നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വൽ, ഡിടിപിസി അധികൃതർ എന്നിവർ സന്ദർശിച്ച് നിർമാണ പ്രവൃത്തി വിലയിരുത്തി. പയ്യന്നൂർ ടൗണിനോടുചേർന്ന പ്രദേശമായതിനാൽ വൻതോതിൽ സഞ്ചാരികളെ ആകർഷിക്കുമെന്ന പ്രതീക്ഷയാണ് ഡിടിപിസിക്കുള്ളത്.

Leave a Reply

Top