പെരുങ്കളിയാട്ടം: മംഗല കുഞ്ഞുങ്ങൾ അരങ്ങിലെത്തി

പയ്യന്നൂർ: കളിയാട്ടത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ ഉച്ചതോറ്റത്തോടും പോതിയോടും എഴുന്നള്ളത്തിനോടുമൊപ്പം അച്ഛന്മാരുടെ തോളിലിരുന്ന് 83 പെൺകുട്ടികൾ മംഗലകുഞ്ഞുങ്ങളായി മുച്ചിലോട്ട് ഭഗവതിയുടെ പെരുങ്കളിയാട്ട ചടങ്ങുകളിൽ പങ്കെടുത്തു.

പെരുങ്കളിയാട്ട ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിന്റെ സമാപന സമ്മേളനം നടന്നു. സംഘാടക സമിതി ചെയർമാൻ ഇ.കെ.പൊതുവാൾ അധ്യക്ഷനായി. മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. എം.ജി. ശ്രീകുമാറും സംഘവും സംഗീതനിശ അവതരിപ്പിച്ചു.

phto credit: balu photos

Leave a Reply

Top