പെരുങ്കളിയാട്ടം: ഭഗവതിയുടെ തിരുമുടി ഇന്നുയരും

പയ്യന്നൂർ: പതിനാലു വർഷങ്ങളുടെ ഇടവേളയിൽ നടക്കുന്ന തായിനേരി മുച്ചിലോട്ടു പെരുങ്കളിയാട്ടത്തിൽ ഇന്ന് ഉച്ചയ്ക്ക് ഭഗവതിയുടെ തിരുമുടി ഉയരും. ഉച്ചക്ക് ഒരുമണിക്ക് കൈലാസക്കല്ലിനു സമീപം കോലധാരി മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിയേറ്റും. ഒരുലക്ഷത്തോളം പേർക്ക് പന്തൽ മംഗലത്തിനുള്ള വിഭവസമൃദ്ധമായ സദ്യനൽകാനുള്ള ഒരുക്കവും കലവറയിൽ കൂടിയ വാല്യക്കാർ ഇന്ന് രാവിലെയോടെ പൂർത്തിയാക്കും. മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയർന്നാൽ ജനങ്ങൾക്ക് അന്നം വിളമ്പും. രാത്രി 12.30നു വെറ്റിലാചാരത്തോടെ പെരുങ്കളിയാട്ടം സമാപിക്കും.

photo credit: balu photos

 

Leave a Reply

Top