സുനീഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

പയ്യന്നൂർ ∙ മധ്യപ്രദേശിൽ ഡ്യൂട്ടിക്കിടെ ട്രക്ക് അപകടത്തിൽ മരിച്ച സൈനികൻ കൊറ്റിയിലെ വി.പി.സുനീഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഇന്നലെ ഉച്ചയോടെ പയ്യന്നൂരിലെത്തിച്ച മൃതദേഹം കൊറ്റി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ പൊതു ദർശനത്തിനുവച്ചു. ആയിരങ്ങൾ ധീരജവാന് അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ഇ.മുഹമ്മദ് യൂസഫും കലക്ടർക്കു വേണ്ടി തളിപ്പറമ്പ് തഹസിൽദാർ മുരളീധരനും റീത്ത് സമർപ്പിച്ചു. നഗരസഭ അധ്യക്ഷൻ ശശി വട്ടക്കൊവ്വലും റീത്ത് സമർപ്പിച്ചു. വില്ലേജ് ഓഫിസർ പി.ഐ.രാജേഷിന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും എത്തിയിരുന്നു.

തുടർന്ന് വീട്ടിലും പൊതു ദർശനത്തിന് വച്ച ശേഷം പുഞ്ചക്കാട് സമുദായ ശ്മശാനത്തിൽ ടെറിട്ടോറിയൽ ആർമി ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷം മൃതദേഹം സംസ്കരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഒരു ട്രക്ക് പിറകോട്ടെടുക്കുമ്പോൾ മറ്റൊരു ട്രക്കിന് മുന്നിലുണ്ടായിരുന്ന സുനീഷ് ട്രക്കുകൾക്കിടയിൽപെട്ട് മരിക്കുന്നത്. രണ്ടുമാസം മുൻപാണ് നാട്ടിൽ വന്നുപോയിരുന്നത്. സൈനികനായി ജോലിയിൽ ചേർന്നിട്ട് ആറ് വർഷമായി.

photo courtesy: malayala manorama

Leave a Reply

Top