പെരുങ്കളിയാട്ടം: നാളെ തിരുമുടി ഉയരും

പയ്യന്നൂർ : പതിനാലു വർഷങ്ങൾക്കു ശേഷം നടക്കുന്ന തായിനേരി മുച്ചിലോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ അവസാന ദിവസമായ നാളെ മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി ഉയരും.
പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി കണ്ണങ്ങാട്ട് ഭഗവതിയും പുലിയൂർകാളിയും ചക്കാലയുടെ അധിപനായ പുലിയൂർ കണ്ണനും രക്തചാമുണ്ഡിയും മടയിൽ ചാമുണ്ഡിയും കുണ്ടോർ ചാമുണ്ഡിയും വിഷ്ണുമൂർത്തിയും അരങ്ങിലെത്തി.

ഇനി ഇന്നും നാളെ പുലർവേളയ്ക്കു മുൻപുമായി ഈ തെയ്യക്കോലങ്ങൾ അരങ്ങിലെത്തി അരങ്ങുണർത്തും. നാളെ ഉച്ചയോടെ കൈലാസക്കല്ലിന് സമീപം പുലിയൂർകാളി തെയ്യം പന്തൽ മംഗലത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് മുച്ചിലോട്ട് ഭഗവതിയെ അറിയിക്കുന്നതോടെ 14 വർഷത്തിനു ശേഷം മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. കഴിഞ്ഞ രണ്ടുദിവസം മൂന്ന് നേരങ്ങളിലായി ഒരു ലക്ഷത്തോളം പേർക്ക് അന്നദാനം നടത്തിയതായാണ് സംഘാടകരുടെ കണക്ക്.

തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ഇന്നലെ കളിയാട്ട ഭൂമിയിലെത്തി. സംഘാടക സമിതിയുടെയും ക്ഷേത്രത്തിന്റെയും ഭാരവാഹികളായ ഇ.കെ.പൊതുവാൾ, വി.നാരായണൻ, വി..ബാലൻ, കെ.വി.ഗോപാലൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

 

Leave a Reply

Top