പെരുങ്കളിയാട്ടത്തിൽ ഇന്ന് (ഫിബ്ര.7 ബുധൻ)

പുലർച്ചെ 2ന്  പുലിയൂർ കണ്ണൻ ദൈവം പുറപ്പാട്, 4 ന് കണ്ണങ്ങാട്ട് ഭഗവതിയുടെ പുറപ്പാട്, 5 ന് വിഷ്ണു മൂർത്തി, രക്തചാമുണ്ഡി, മടയിൽ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി പുറപ്പാട്, 6 ന് പുലിയൂർ കാളി പുറപ്പാട്,  പകൽ 11.30 മുതൽ അന്ന പ്രസാദം, 3 ന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം, അരങ്ങിലടിയന്തിരം, നെയ്യാട്ടം, വൈകിട്ട് 6 മുതൽ അന്ന പ്രസാദം, 5.30ന് പുലിയൂർ കണ്ണൻ ദൈവത്തിന്റെ വെള്ളാട്ടം, 7ന് വിഷ്ണു മൂർത്തി, രക്തചാമുണ്ഡി, മടയിൽ ചാമുണ്ഡി തോറ്റം, രാത്രി 10 ന് മുച്ചിലോട്ട് ഭഗവതിയുടെ അന്തിത്തോറ്റം, അരങ്ങിലടിയന്തിരം, നെയ്യാട്ടം, 11 ന് കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, പ്രമാഞ്ചേരി ഭഗവതി എന്നീ തെയ്യക്കോലങ്ങളുടെ തോറ്റം, മോന്തിക്കോലം.

 

വൈകിട്ട് 6ന് സാംസ്കാരിക സമ്മേളനം കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ജി ഗോപകുമാർ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ മുഖ്യാതിഥിയാകും. ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി മുഖ്യാതിഥിയാകും. തുടർന്ന് തൃശൂർ മയൂരയുടെ  മെഗാഷോയിൽ ക്ലാസിക്കൽ ഡാൻസ്, ഗാനമേള, ഫ്യൂഷൻ ഡാൻസ്, കൈരളി ടിവി കാര്യം നിസ്സാരം ഫെയിം അനീഷ് – അനുജോസഫ് ടീമിന്റെ ,,കോമഡിസ്കിറ്റ് എന്നിവ അവതരിപ്പിക്കും

Leave a Reply

Top