പെരുങ്കളിയാട്ടം: ഇന്ന് തിരി തെളിയും

പയ്യന്നൂർ : പതിനാല് വർഷങ്ങൾക്ക് ശേഷം തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഫിബ്രവരി 6 മുതൽ 8 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന് ഇന്ന് തിരി തെളിയും. രാവിലെ 6 ന് അരങ്ങിൽ അടിയന്തിരം. തുടർന്ന് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെത്തിക്ക് എത്തിക്കും. ഭണ്ഡാരപ്പുരയിലേക്കും കലവറയിലേക്കും അടുക്കളയിലേക്കും എഴുന്നള്ളത്ത്‌, കുഴിയടുപ്പിലേക്ക് തീ പകരൽ. പകൽ 1 ന് ഗണപതിക്ക് വെക്കൽ, 1.30 ന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം, അരങ്ങിലടിയന്തിരം നെയ്യാട്ടം, വൈകിട്ട് 5 ന് പുലിയൂർ കണ്ണൻ വെള്ളാട്ടം, 6 ന് അന്ന പ്രസാദം, 7.30 ന് വിഷ്ണു മൂർത്തി, രക്തചാമുണ്ഡി, മടയിൽ ചാമുണ്ഡി തോറ്റം, രാത്രി 10 ന് മുച്ചിലോട്ട് ഭഗവതിയുടെ അന്തി തോറ്റം, അരങ്ങിലടിയന്തിരം നെയ്യാട്ടം, 11 ന് കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി എന്നീ തെയ്യങ്ങളുടെ തോറ്റം.

പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ നടന്ന ജൈവ പച്ചക്കറി വിളവെടുപ്പ് ഉത്സവം നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. പി ശശിധരൻ അധ്യക്ഷനായി. പോത്തേര കൃഷ്ണൻ, വി ബാലൻ, കെ ശ്രീജ, കെ ബി ആർ കണ്ണൻ, പി പ്രഭാകരൻ, ബിപി പുഷ്പലത, ലത വിജയൻ എന്നിവർ സംസാരിച്ചു. കെ സുധാകരൻ സ്വാഗതവും വി കെ സതീശൻ നന്ദിയും പറഞ്ഞു.

Leave a Reply

Top