സി.എച്ച് കണാരൻ പ്രതിമ ഘോഷയാത്ര

പയ്യന്നൂര്‍: ഫെബ്രുവരി 10-ന് കതിരൂര്‍ സി.എച്ച്. നഗറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനാവരണംചെയ്യുന്ന സി.എച്ച്.കണാരന്റെ പ്രതിമയും വഹിച്ചുള്ള ഘോഷയാത്ര നടന്നു. കാനായിയില്‍ സി.കൃഷ്ണന്‍ എം.എല്‍.എ. ഫ്‌ലാഗ് ഓഫ് ചെയ്തു. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി കെ.പി.മധു അധ്യക്ഷതവഹിച്ചു. മാടായി ഏരിയാ സെക്രട്ടറി കെ.പദ്മനാഭന്‍, ജാഥാ ക്യാപ്റ്റന്‍കൂടിയായ തലശ്ശേരി ഏരിയാ സെക്രട്ടറി സി.പവിത്രന്‍, കെ.വി.ലളിത, പുത്തലത്ത് സുരേഷ്ബാബു, ടി.വി.ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശില്പി ഉണ്ണി കാനായിയാണ് പ്രതിമ നിര്‍മിച്ചത്.

 

Leave a Reply

Top