പെരുങ്കളിയാട്ടം- കലവറ നിറയ്ക്കല്‍ ഘോഷയാത്ര ഇന്ന്

പയ്യന്നൂര്‍: തായിനേരി മുച്ചിലോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള കലവറ നിറയ്ക്കല്‍ ഘോഷയാത്ര ഇന്ന് വൈകിട്ട് മൂന്നിന് നടക്കും. കൊക്കാനിശ്ശേരി കണ്ണങ്ങാട് പരിസരം കേന്ദ്രീകരിച്ച് നഗരത്തിലൂടെ ബി.കെ.എം. ജങ്ഷന്‍ വഴി ഘോഷയാത്ര ക്ഷേത്രത്തിലെത്തും. പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിലെ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന ജൈവപച്ചക്കറി വിളവെടുപ്പുത്സവം ഇന്ന് രാവിലെ 10-ന് വെള്ളാരങ്ങര ക്ഷേത്രപരിസരത്ത് നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

Top