പെരുങ്കളിയാട്ടം വിഭവങ്ങൾ ഒരുങ്ങുന്നു

പയ്യന്നൂർ : തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം 6 ന് ആരംഭിക്കാനിരിക്കെ അന്നദാനത്തിനും മറ്റുമുള്ള വിഭവങ്ങൾ കലവറയിൽ ഒരുങ്ങുന്നു. 35 ക്വിന്റൽ നേന്ത്രക്കായ ഉപയോഗിച്ചുള്ള ഉപ്പേരി തയ്യാറാക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. 10 ക്വിന്റൽ മാങ്ങയും 15 ക്വിന്റൽ ചെറുനാരങ്ങയുടെയും അച്ചാർ തയ്യാറായി. പെരുങ്കളിയാട്ടത്തിന് മൂന്നു ലക്ഷത്തിലധികം പേർ അന്ന പ്രസാദം കഴിക്കാൻ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത് . പാചക വിദഗ്ധരായ കെ യു ദാമോദര പൊതുവാൾ, കെ ചന്ദ്ര പൊതുവാൾ, കെ സി മാധവ പൊതുവാൾ എന്നിവരുടെ നേതൃത്വത്തിൽ അന്നൂരിലെ പാചക കൂട്ടായ്മയിലെ 30 ൽ പരം പാചക കലാകാരൻമാരാണ് ഇപ്പോൾ വിഭവങ്ങൾ ഒരുക്കുന്നത്.

വെള്ളിയാഴ്ച നടന്ന സാംസ്കാരിക സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. കെ യു വിജയകുമാർ അധ്യക്ഷനായി. തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലൻ മുഖ്യാതിഥിയായി. കെ വി മോഹനൻ, ഇ പി ശ്യാമള, കെ സി സ്മിത, കക്കോപ്രവൻ രാമചന്ദ്രൻ , അസീസ് തായിനേരി, വി പി രവീന്ദ്രൻ, പി സി രാജൻ, എ ഹംസ, ഇവി വേണു, പി വി ജയൻ, എം വി രാജേഷ് എന്നിവർ സംസാരിച്ചു. വി പി സതീശൻ സ്വാഗതവും കെ വി ഗോപാലൻ നന്ദിയും പറഞ്ഞു. തുടർന്ന് അമേച്വർ നാടക മത്സരത്തിൽ     ഒറ്റപ്പാലം സി എസ് എൻ നാടകവേദിയുടെ വഴുതന, കാസർഗോഡ് കരുവാക്കോട് ജ്വാലയുടെ തണ്ണീർ തണ്ണീർ എന്നിവ അവതരിപ്പിച്ചു.

ഫോട്ടോ – തായിനേരി മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി വിഭവങ്ങൾ തയ്യാറാക്കുന്നു

Leave a Reply

Top