ചിത്രൻ കുഞ്ഞിമംഗലത്തിന് സ്വീകരണം നൽകി

അബുദാബി: പ്രശസ്ത ശില്പി ചിത്രൻ കുഞ്ഞിമംഗലത്തിന് പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ സ്വീകരണം നൽകി. പ്രസിഡന്റ് സുരേഷ് പയ്യന്നൂർ അധ്യക്ഷം വഹിച്ചു. ടി.പി. ഗംഗാധരൻ, വി.ടി.വി. ദാമോദരൻ, ജനാർദ്ദനദാസ് കുഞ്ഞിമംഗലം, ബി. ജ്യോതിലാൽ, കെ. അജിത് കുമാർ , മധു എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പി.എസ്. മുത്തലിബ് സ്വാഗതവും ട്രഷറർ ജ്യോതിഷ് കുമാർ പി നന്ദിയും പറഞ്ഞു.

അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയുടെ അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കാനാണ് അതിന്റെ ശില്പിയായ ചിത്രൻ അബുദാബിയിൽ എത്തിയത്. പ്രതിമയുടെ അനാച്ഛാദനം ഇന്നലെ വൈകുന്നേരം ഇന്ത്യൻ അംബാസഡർ നവദീപ് സിങ് സൂരി നിർവ്വഹിച്ചു.

Leave a Reply

Top