അബുദാബിയിൽ മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

അബുദാബി : ഇന്ത്യാ സോഷ്യൽ ആൻഡ് കൽചറൽ സെന്ററിലെ പ്രധാന പ്രവേശന കവാടത്തിൽ സ്ഥാപിച്ച രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ ഇന്ത്യൻ അംബാസഡർ നവ്ദീപ് സിങ് സൂരി അനാഛാദനം ചെയ്തു. യുഎഇ എക്‌സ്‌ചേഞ്ച് ചെയർമാനും എൻഎംസി ഹെൽത്ത് കെയർ ഫൗണ്ടറുമായ ബി.ആർ.ഷെട്ടി മുഖ്യാതിഥിയായി പങ്കെടുത്തു.

തുടർന്ന് നടന്ന യോഗത്തിൽ ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ ആക്ടിങ് പ്രസിഡന്റ് ജയചന്ദ്രൻ നായർ അധ്യക്ഷം വഹിച്ചു. ഗാന്ധി സാഹിത്യവേദി രക്ഷാധികാരിയും യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റുമായ സുധീർ കുമാർ ഷെട്ടി, മുൻ എം.എൽ.എ ടി.എൻ. പ്രതാപൻ , ഐ.എസ്.സി ജനറൽ സെക്രട്ടറി എം.എ.സലാം, ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വിടിവി ദാമോദരൻ, ജനറൽ സെക്രട്ടറി എം.യു.ഇർഷാദ് എന്നിവർ പ്രസംഗിച്ചു. അബുദാബിയിലെ പ്രമുഖ സംഘടനാ പ്രതിനിധികൾ, വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖർ തുടങ്ങി നിരവധി പേര് പെൺകടുത്തു.

ചിത്രം :ഗാന്ധി പ്രതിമ രൂപകൽപന ചെയ്ത ശിൽപി ചിത്രൻ കുഞ്ഞിമംഗലത്തെ ചടങ്ങിൽ ആദരിച്ചു. പ്രതിമയുടെ സ്ഥാപനത്തിന് മുൻകൈ എടുത്ത ബി.ആർ.ഷെട്ടി, സുധീർകുമാർ ഷെട്ടി, വിടിവി ദാമോദരൻ എന്നിവർക്കുള്ള മെമന്റോ വിതരണവും അംബാസഡർ നവ്ദീപ് സിങ് സൂരി നിർവഹിച്ചു.

Leave a Reply

Top