പയ്യന്നൂർ മുരളിക്ക് സ്വീകരണം നൽകി

അബുദാബി: പ്രമുഖ നാടക പ്രവർത്തകൻ പയ്യന്നൂർ മുരളിക്ക് പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ സ്വീകരണം നൽകി. അബുദാബി മലയാളി സമാജം സംഘടിപ്പിച്ച നാടക മത്സരത്തിൽ മുഖ്യ വിധികർത്താവായി അബുദാബിയിൽ എത്തിയതായിരുന്നു അദ്ദേഹം. മലയാളി സമാജത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സുരേഷ് പയ്യന്നൂർ അധ്യക്ഷം വഹിച്ചു. വി.കെ.ഷാഫി, ജനാർദ്ദനദാസ് കുഞ്ഞിമംഗലം, വി.ടി.വി. ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. പി.എസ്. മുത്തലിബ് സ്വാഗതവും ജ്യോതിഷ് കുമാർ പി നന്ദിയും പറഞ്ഞു.

 

Leave a Reply

Top