തായിനേരി കുറിഞ്ഞിക്ഷേത്രം പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം

പയ്യന്നൂർ: തായിനേരി കുറിഞ്ഞിക്ഷേത്രം പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിന്റെ ഭാഗമായുള്ള പ്രതിഷ്ഠ കർമ്മം ഇന്ന് രാവിലെ നടന്നു. തെക്കിനിയേsത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. ദ്രവ്യകലശാഭിഷേകം, ഉച്ചപ്പൂജ എന്നീ ചടങ്ങുകളും ഉണ്ടായി.

ബ്രഹ്മകലശോത്സവത്തിന്റെ ഭാഗമായി ഇന്നലെ നടന്ന സാംസ്‌കാരികസമ്മേളനം നഗരസഭാ ചെയര്‍മാന്‍ വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. പുനഃപ്രതിഷ്ഠാ കമ്മിറ്റി പ്രസിഡന്റ് വട്ടക്കൊവ്വല്‍ രാഘവന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പോത്തേര കൃഷ്ണന്‍, കരിപ്പത്ത് വിജയരാഘവന്‍, പനക്കീല്‍ രാജന്‍, എ.മുരളീധരന്‍, കെ.അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്രത്തിലെ കളിയാട്ടം ഫെബ്രുവരി 10 മുതല്‍ 13 വരെ നടക്കും..

Leave a Reply

Top