കണ്ടോത്ത് കൂർമ്പ ഭഗവതിക്ഷേത്രം കളിയാട്ടം തുടങ്ങി

പയ്യന്നൂർ : കണ്ടോത്ത് കൂർമ്പ ഭഗവതിക്ഷേത്ര കളിയാട്ടത്തിനു ഇന്ന് തുടക്കമായി. ഇന്നു രാവിലെ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നു ദീപവും തിരിയും കൊണ്ടുവന്നതോടെ ചടങ്ങുകൾ തുടങ്ങി . പുലി കരിങ്കാളി, പുലിയൂർകാളി ദൈവങ്ങളുടെ തുടങ്ങൽ തോറ്റംപാട്ടോടുകൂടിയാണ് കളിയാട്ടം കൂടൽ. വൈകിട്ട് അമ്മയും മകളും തോറ്റം എഴുന്നള്ളത്ത്, കരിന്തിരി നായർ ദൈവത്തിന്റെ വെള്ളാട്ടം, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി തോറ്റം എന്നിവ നടക്കും. രാത്രി 11നു കരിന്തിരി നായർ ദൈവം, കാളപ്പുലി, മാരപ്പുലി ദൈവക്കോലങ്ങളും അരങ്ങിലെത്തും. നാളെ രാവിലെ വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി പുറപ്പാട്. വൈകിട്ട് വെള്ളാട്ടങ്ങൾ. 10നു വെള്ളാട്ടം, രാത്രി കരിന്തിരി നായർ, തേങ്ങ പൊളിക്കാൻ പോകുന്ന രണ്ട് പുലിദൈവങ്ങൾ, പുതിയ ഭഗവതി, രക്തചാമുണ്ഡി എന്നീ ദൈവക്കോലങ്ങൾ അരങ്ങിലെത്തും.

11നു രാവിലെ ആറിന് പുലീൻകീഴിൽ ദൈവം പുറപ്പാട്. വൈകിട്ട് അമ്മയും മകളുമായ പുലി കരിങ്കാളി, പുലിയൂർ കാളി എന്നീ തെയ്യങ്ങളും മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി തെയ്യങ്ങളും അരങ്ങിലെത്തും. രാത്രി വൈകി ആറാടിക്കലോടെ കളിയാട്ടം സമാപിക്കും.

Leave a Reply

Top