ടി.പി.എൻ കൈതപ്രം അനുസ്മരണം

പയ്യന്നൂർ: ദേശീയ അധ്യാപക അവാർഡ് ജേതാവായിരുന്ന ടി.പി.എൻ കൈതപ്രം അനുസ്മരണ സമ്മേളനവും സ്മൃതി രേഖ പ്രകാശനവും പയ്യന്നൂരിൽ നടന്നു. മഹാദേവ ഗ്രാമത്തിൽ നടന്ന ചടങ്ങ് പത്മഭൂഷൺ വി.പി ധനഞ്ജയൻ ഉദ്‌ഘാടനം ചെയ്തു. കെ.പി കുഞ്ഞിക്കണ്ണൻ അധ്യക്ഷം വഹിച്ചു. ടി.പി.എൻ കൈതപ്രത്തിന്റെ സജീവ സ്മരണകൾ ഉൾക്കൊള്ളുന്ന സ്മൃതി രേഖ സതീഷ് ബാബു പയ്യന്നൂരിന് നൽകിക്കൊണ്ട് കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു. പി. പ്രേമചന്ദ്രൻ പുസ്തകാവതരണം നടത്തി. നഗര സഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, സി. സത്യപാലൻ, കാഞ്ഞങ്ങാട് രാമചന്ദ്രൻ, ആർ.സി. കരിപ്പത്ത്‌, കെ.ദാമോദര പൊതുവാൾ, പി.വി. കുട്ടൻ, എം. പ്രദീപ് കുമാർ, കെ.യു. നാരായണൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Top