പെരുങ്കളിയാട്ടം: കന്നിക്കലവറക്ക് കുറ്റിയടിച്ചു

പയ്യന്നൂർ : 14 വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ഫിബ്രുവരി 6 മുതല്‍ 9 വരെ നടക്കുന്ന തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ  കന്നിക്കലവറക്ക് കുറ്റിയടിക്കല്‍ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. ക്ഷേത്രം ജന്മാചാരി പുതിയ പുരയിൽ അശോകൻ ആചാര സ്ഥാനികരുടെയും കോയ്മമാരുടെയും സംഘാടക സമിതി ഭാരവാഹികളുടെയും ക്ഷേത്രം വാല്യക്കാരുടെയും സാന്നിദ്ധ്യത്തില്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ കന്നിക്കലവറക്ക് കുറ്റിയടിച്ചു.  സൂര്യരശ്മിയേല്‍ക്കാത്ത നിലയില്‍ ഓലകൊണ്ട് കെട്ടിയാണ് കന്നിക്കലവറ നിര്‍മ്മിക്കുന്നത്. വരച്ചുവെക്കല്‍ ചടങ്ങോടെ ഭഗവതിയുടെ നിത്യ സാന്നിധ്യം കന്നിക്കലവറയിലുണ്ടാകും എന്നാണ് വിശ്വാസം. പെരുങ്കളിയാട്ടത്തിന് ദേവിയുടെ തിരുമുടി ഏറ്റാനുള്ള കോലധാരിയെ പ്രശ്ന ചിന്തയിലൂടെ കണ്ടെത്തുന്ന ചടങ്ങായ വരച്ചു വെക്കൽ ജനുവരി 29 ന് രാവിലെ 9 നും 10 നും ഇടയിൽ നടക്കും. തുടർന്ന് അന്ന പ്രസാദവും ഉണ്ടാകും.

Leave a Reply

Top