കരിവെള്ളൂർ രക്തസാക്ഷി ദിനാചരണം

കരിവെള്ളൂർ: കരിവെള്ളൂർ രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ആയിരങ്ങൾ അണിനിരന്ന പ്രകടനം കരിവെള്ളൂരിനെ ചെങ്കടലാക്കി. 1946 ഡിസംബർ 20നു ജന്മിനാടുവാഴിത്തത്തിനെതിരെ പോരാടി ധീര രക്തസാക്ഷികളായ തിടിൽ കണ്ണൻ, കീനേരി കുഞ്ഞമ്പു തുടങ്ങിയവരുടെ ധീര സ്മരണ പുതുക്കാൻ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരങ്ങൾ പ്രകടനത്തിൽ അണിനിരന്നു. സിപിഎമ്മും സിപിഐയും സംയുക്തമായാണ് ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്. രാവിലെ കുണിയൻ സ്മാരക ഭൂമിയിലെ സ്മൃതിമണ്ഡപത്തിൽ സി.ഗോപാലൻ പതാക ഉയർത്തി. പി.കുഞ്ഞിക്കൃഷ്ണൻ പ്രസംഗിച്ചു. വൈകിട്ട് മൂന്നിനു കുണിയൻ സമര ഭൂമിയിലേക്ക് വൊളന്റിയർ മാർച്ച് നടന്നു.

തുടർന്ന് ഓണക്കുന്ന് കേന്ദ്രീകരിച്ച് പ്രകടനം നടന്നു. സിപിഎം നേതാക്കളായ ടി.ഐ.മധുസൂദനൻ, കെ.പി.മധു, വി.നാരായണൻ, പി.സന്തോഷ്, എം.രാഘവൻ, കെ.രാഘവൻ, സംഘാടക സമിതി ജനറൽ കൺവീനർ കെ.നാരായണൻ, എം.വി.അപ്പുക്കുട്ടൻ, സിപിഐ നേതാക്കളായ കെ.വി.ബാബു, എം.രാമകൃഷ്ണൻ, എൻ.പി.ഭാസ്കരൻ, കെ.ഇ.മുകുന്ദൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് രക്തസാക്ഷി നഗറിൽ നടന്ന പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഇ.പി.കരുണാകരൻ അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ കൗൺസിൽ അംഗം സി.എൻ.ചന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, കെ.പി.സതീഷ് ചന്ദ്രൻ, സി.കൃഷ്ണൻ എംഎൽഎ, വി.നാരായണൻ, ടി.ഐ.മധുസൂദനൻ, പി.പി.ദിവ്യ, കെ.പി.മധു, സംഘാടക സമിതി ജനറൽ കൺവീനർ കെ.നാരായണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി അണിയിച്ചൊരുക്കിയ ചരിത്രപാഠം സംഗീത ശിൽപവും അരങ്ങേറി.

 

Leave a Reply

Top