ടി.പി.എൻ കൈതപ്രം അനുസ്മരണവും സ്മൃതി രേഖ പ്രകാശനവും

പയ്യന്നൂർ: ദേശീയ അധ്യാപക അവാർഡ് ജേതാവും ബഹുമുഖ പ്രതിഭയുമായിരുന്ന ടി.പി.എൻ കൈതപ്രത്തിന്റെ സ്മരണകൾ ഉൾക്കൊള്ളിച്ചു പുറത്തിറക്കുന്ന സ്മൃതി രേഖയുടെ പ്രകാശനവും അനുസ്മരണ സമ്മേളനവും ഡിസംബർ 24 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് മഹാദേവ ഗ്രാമത്തിൽ നടക്കും. പദ്മഭൂഷൺ വി.പി. ധനഞ്ജയൻ ഉദ്‌ഘാടനം ചെയ്യും. കെ.പി കുഞ്ഞിക്കണ്ണൻ അധ്യക്ഷം വഹിക്കും. സ്മൃതിരേഖ പ്രകാശനം കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിക്കും. സതീഷ് ബാബു പയ്യന്നൂർ ഏറ്റുവാങ്ങും. സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രനെ ചടങ്ങിൽ പ്രശസ്ത സിനിമ ഛായാഗ്രാഹകൻ കെ.യു. മോഹനൻ ആദരിക്കും. ടി.പി.എൻ അദ്ധ്യാപക ജീവിതം ആരംഭിച്ച വെള്ളോറ എ.യു.പി സ്‌കൂളിനുള്ള ആദരവ് – പുസ്തക സമർപ്പണം സി. സത്യപാലൻ നിർവ്വഹിക്കും. ശശി വട്ടക്കൊവ്വൽ അനുസ്മരണ പ്രഭാഷണം നടത്തും. പി. പ്രേമചന്ദ്രൻ സ്മൃതി രേഖ പുസ്തക അവതരണം നടത്തും. ആർ.സി. കരിപ്പത്ത്, കെ. ദാമോദര പൊതുവാൾ, പി.വി. കുട്ടൻ എന്നിവർ ആശംസകൾ നേരും. എം.പ്രദീപ് കുമാർ സ്വാഗതവും കെ.യു. നാരായണൻ മാസ്റ്റർ നന്ദിയും പറയും.

 

 

Leave a Reply

Top