ആവേശകരമായ ചടങ്ങുകളോടെ ഗാന്ധി പ്രതിമ അബുദാബിയിലേക്ക്

പയ്യന്നൂര്‍: സ്വാതന്ത്ര്യസമരത്തിന്റെ ധീരസ്മരണകള്‍ ഉറങ്ങുന്ന പയ്യന്നൂരില്‍നിന്ന് ഗാന്ധിപ്രതിമ യു.എ.ഇ.യുടെ തലസ്ഥാനമായ അബുദാബിയിലേക്ക്. അബുദാബിയില്‍ ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ സ്ഥാപിക്കാനാണ് പ്രതിമ കൊണ്ടുപോകുന്നത്.പ്രവാസി മലയാളിയും പയ്യന്നൂര്‍ സ്വദേശിയുമായ വി.ടി.വി.ദാമോദരന്റ നേതൃത്വത്തിലാണ്ഗാന്ധിപ്രതിമ കൊണ്ടുപോവുകയും അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യാ സോഷ്യല്‍ സെന്ററിന്റെ മുറ്റത്ത് സ്ഥാപിക്കുകയും ചെയ്യുന്നത്. കുഞ്ഞിമംഗലത്തെ യുവശില്പിയും കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ ചിത്രന്‍ കുഞ്ഞിമംഗലമാണ് നിര്‍മിച്ചത്. പയ്യന്നൂര്‍ പെരുമ്പയില്‍നിന്ന്റെഡ്‌ക്രോസ് വൊളന്റിയര്‍മാരുടെയും ബാന്‍ഡ് വാദ്യത്തിന്റെയും അകമ്പടിയോടെഘോഷയാത്രയായി ഗാന്ധിപ്രതിമയെ ഗാന്ധിപാര്‍ക്കിലേക്ക് ആനയിച്ചു . നേരത്തേ പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയ മുറ്റത്ത് ഗാന്ധിജി നട്ട മാവിന്റെ മുന്നിലുള്ള സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു.ഗാന്ധിപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ നഗരസഭാചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു. ഗാന്ധി സ്മൃതി കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിപ്രതിമ വി.ടി.വി.ദാമോദരന് പ്രൊഫ. ജി.ഗോപകുമാര്‍ കൈമാറി. ഗാന്ധിയന്‍ വി.പി.അപ്പുക്കുട്ടനെയും ശില്പി ചിത്രന്‍ കുഞ്ഞിമംഗലത്തെയും മുഖ്യാതിഥിവി.ടി.ബല്‍റാം എം.എല്‍.എ. ആദരിച്ചു.

Leave a Reply

Top