സി സത്യപാലൻ സി പി എം പെരിങ്ങോം ഏരിയ സെക്രട്ടറി

പെരിങ്ങോം ∙ സിപിഎം പെരിങ്ങോം ഏരിയാ സെക്രട്ടറി ആയി സി. സത്യപാലൻ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് സമാപിച്ച ഏരിയ സമ്മേളനമാണ് കെ.വി. ഗോവിന്ദന് പകരം സത്യപാലനെ തിരഞ്ഞെടുത്തത്. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആണ് സത്യപാലൻ.

സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പി.ശശിധരൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.വി.ഗോവിന്ദൻ രക്തസാക്ഷി പ്രമേയവും ജില്ലാകമ്മിറ്റി അംഗം സി.സത്യപാലൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എംഎൽഎമാരായ ടി.വി.രാജേഷ്, സി.കൃഷ്ണൻ, കെ.പി.സഹദേവൻ, ഒ.വി.നാരായണൻ, എം.പ്രകാശൻ, ടി.ഐ.മധുസൂദനൻ, പി.സന്തോഷ്, വി.നാരായണൻ, എം.ഷാജർ, കെ.കെ.കൃഷ്ണൻ, കെ.കമലാക്ഷൻ എന്നിവർ പ്രസംഗിച്ചു. റെഡ് സ്റ്റാർ പെരിങ്ങോം അവതരിപ്പിച്ച സ്വാഗതഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.

ഇന്നു വൈകുന്നേരം കെപി നഗർ കേന്ദ്രീകരിച്ചു വൊളന്റിയർ മാർച്ചും പ്രകടനവും മുനയൻകുന്ന് രക്തസാക്ഷി നഗറിൽ പൊതുസമ്മേളനവും നടന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സതീദേവി സമ്മേളനം ഉദ്ഘാടനം ചെയ്തു.

Leave a Reply

Top