സി പി എം ഏരിയ സമ്മേളനം സമാപിച്ചു

കരിവെള്ളൂർ : കരിവെള്ളൂരിൽ നടന്ന സി പി എം ഏരിയ സമ്മേളനം സമാപിച്ചു. സമ്മേളനത്തിനു സമാപനം കുറിച്ച് വൈകിട്ട് പാലക്കുന്ന് കേന്ദ്രീകരിച്ച് റെഡ് വൊളന്റിയർ മാർച്ചും പ്രകടനവും നടന്നു. തുടർന്ന് കരിവെള്ളൂർ എവി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ തയാറാക്കിയ എവി നഗറിൽ പൊതുസമ്മേളനം നടന്നു. പൊതുസമ്മേളനം പി.കെ.ബിജു എംപി ഉദ്ഘാടനം ചെയ്തു. കെ.പി.മധു അധ്യക്ഷത വഹിച്ചു. കെ.കെ.രാഗേഷ് എംപി, സി.കൃഷ്ണൻ എംഎൽഎ, ടി.ഐ.മധുസൂധനൻ, വി.ശിവദാസ്, പി.സന്തോഷ്, ഇ.പി.കരുണാകരൻ, സംഘാടക സമിതി ജനറൽ കൺവീനർ, കെ.നാരായണൻ, കെ.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറിയായി കോറോം സെന്ററിലെ കെ.പി.മധുവിനെ തിരഞ്ഞെടുത്തു. ഇരുപത്തിയൊന്ന് പേർ അടങ്ങുന്നതാണ് പുതിയ ഏരിയാ കമ്മിറ്റി. ഏരിയാ കമ്മിറ്റിയിലേക്ക് പി.രമേശൻ, സരിൻ ശശി, എം.ആനന്ദൻ, എ.വി.രഞ്ജിത്ത്, ഒ.കെ.ശശി എന്നിവരാണ് പുതുമുഖങ്ങൾ

Leave a Reply

Top