സി.പി.എം പയ്യന്നൂർ ഏരിയ സമ്മേളനം തുടങ്ങി

കരിവെള്ളൂർ: ∙ സിപിഎം പയ്യന്നൂർ ഏരിയ സമ്മേളനം ഇന്നും നാളെയുമായി കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നടക്കും. സമ്മേളനത്തിന് മുന്നോടിയായി സംഘാടക സമിതി ചെയർമാൻ കെ.വിജയകുമാർ പതാകയുയർത്തി. പ്രതിനിധി സമ്മേളനം രാവിലെ കെ.കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്തു. പന്ത്രണ്ട് ലോക്കൽ കമ്മിറ്റികളിൽ നിന്നും ഏരിയ കമ്മിറ്റികളിൽ നിന്നുമായി 180 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. നാളെ വൈകിട്ട് നാലിന് പാലക്കുന്ന് കേന്ദ്രീകരിച്ച് വൊളന്റിയർ മാർച്ചും പ്രകടനവും നടക്കും. വൈകിട്ട് അഞ്ചിന് എവി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനം പി.കെ.ബിജു എംപി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനു മുന്നോടിയായി പതാക–കൊടിമര ജാഥകൾ പ്രയാണം നടത്തി.

Leave a Reply

Top