പയ്യന്നൂർ താലൂക്ക് യാഥാർഥ്യത്തിലേക്ക് : 55 ജീവനക്കാരുടെ തസ്തിക അനുവദിച്ചു

പയ്യന്നൂർ: നിർദ്ദിഷ്ട പയ്യന്നൂർ താലൂക്കിന് 55 ജീവനക്കാരുടെ തസ്തിക അനുവദിച്ചു . ഇന്നലെ നടന്ന മന്ത്രിസഭ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. രണ്ട് തഹസിൽദാർമാർ, ഏഴ് തഹസിൽദാർ – ജൂനിയർ സൂപ്രണ്ടുമാർ, ഒരു ഹെഡ് ക്ലാർക്ക്, സീനിയർ ക്ലാർക്ക് 16, ക്ലാർക്ക് 16, ഓഫിസ് അറ്റൻഡന്റ് എട്ട്, അറ്റൻഡർ ഒന്ന്, പാർട്‌ടൈം സ്വീപ്പർ ഒന്ന്, ഡ്രൈവർ ഒന്ന്, സർവേയർ രണ്ട് എന്നീ തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. ചൊവ്വാഴ്ച പയ്യന്നൂരിൽ മണ്ഡലം വികസന സെമിനാർ ഉദ്ഘാടനം ചെയ്ത മന്ത്രി ഡോ. ടി.എം.തോമസ് ഐസക് ബുധനാഴ്ചത്തെ മന്ത്രിസഭയിൽ താലൂക്കിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ പയ്യന്നൂർ താലൂക്ക് ഉദ്‌ഘാടന തീയതി ഉടൻ പ്രഖ്യാപിക്കും.

 

Leave a Reply

Top