പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ഉത്തരമേഖല അമച്വർ നാടക മത്സരം

പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി 2018 ഫിബ്രവരി ആദ്യവാരത്തിൽ ഉത്തരമേഖല അമച്വർ നാടക മത്സരം നടത്തുന്നു.പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ നാടക സംഘങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒന്നാം സമ്മാനമായി 25,000 രൂപയും പ്രശസ്തിപത്രവും, ഫലകവും രണ്ടാം സമ്മാനമായി 15,000 രൂപയും പ്രശസ്തിപത്രവും ഫലകവും നല്കും. മികച്ച നടൻ, നടി, സംവിധായകൻ എന്നിവർക്കും അവാർഡുകൾ നല്കും. തെരഞ്ഞെടുക്കപ്പെടുന്ന നാടക സംഘങ്ങയ്ക്ക് 10,000 രൂപ വീതം അവതരണ ചെലവ് നല്കും.പൂരിപ്പിച്ച അപേക്ഷകളും സ്ക്രിക്രിപ്റ്റും ഡിസംബർ 31 ന് മുൻപ് കൺവീനർ, കലാ സാംസ്കാരികം, തായിനേരി മുച്ചിലോട്ട് പെരുങ്കളിയാട്ടം, തായിനേരി, പയ്യന്നൂർ.പി.ഒ 670307 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9447394584,  9744969644. കൂടുതൽ വിവരങ്ങൾക്ക് www.thayinerimuchilot.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക .

Leave a Reply

Top