പയ്യന്നൂർ മണ്ഡലം വികസന സെമിനാർ

പയ്യന്നൂർ : പ്രാദേശികാസൂത്രണത്തിലും, വികസന രംഗത്തും നിയോജകമണ്ഡലാടിസ്ഥാനത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി പയ്യന്നൂർ മണ്ഡലത്തിൽ നടന്ന വികസന സെമിനാർ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് ഉദ്‌ഘാടനം ചെയ്തു. കണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സി.കൃഷ്ണൻ എം.എൽ.എ അധ്യക്ഷം വഹിച്ചു. കില ഡയറക്‌റ്റർ ഡോ.ജോയ് ഇളമൺ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലൻ, നഗര സഭ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ എം.വി ഗോവിന്ദൻ , എം.രാഘവൻ , പി.ഉഷ , പി.നളിനി , കെ.സത്യഭാമ , കൊച്ചുറാണി ജോര്‍ജ് , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .പി. ദിവ്യതുടങ്ങിയവർ സംബന്ധിച്ചു.

സർക്കാരിന്റെയും പയ്യന്നൂർ അസംബ്ലി മണ്ഡലത്തിന്റെയും വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി എം.എൽ.എയുടെ വെബ് സൈറ്റ് – www. payyanurmla. com   മന്ത്രി ഐസക് ഉദ്‌ഘാടനം ചെയ്തു. എം എൽ എ മുഖാന്തിരം ആനുകൂല്യങ്ങൾക്ക് നൽകാനുള്ള അപേക്ഷകൾ ഓൺലൈനായി വെബ്സൈറ്റ് വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും നൽകാം. നൽകിയ അപേക്ഷകളുടെ സ്റ്റാറ്റസ്‌ അറിയാനുള്ള സൗകര്യവും ലഭ്യമാണ്.

Leave a Reply

Top