സംസ്ഥാന സ്‌കൂൾ കലോത്‌സവത്തിനു സൈമൺ പയ്യന്നൂരിന്റെ ലോഗോ

തൃശൂർ: തൃശൂരിൽ അടുത്ത മാസം നടക്കാനിരിക്കുന്ന അമ്പത്തി എട്ടാമത് സംസ്ഥാന സ്‌കൂൾ കലോത്‌സവത്തിന്റെ ലോഗോ തിരഞ്ഞെടുത്തു. പയ്യന്നൂർ ഗവ: ബോയ്സ് ഹൈ സ്‌കൂൾ അധ്യാപകൻ സൈമൺ പയ്യന്നൂർ തയ്യാറാക്കിയ ലോഗോയാണ് സംഘാടക സമിതി തിരഞ്ഞെടുത്തത്. നൃത്ത- വാദ്യ- സാഹിത്യ- ചിത്രരചനാ സൂചകങ്ങളും തൃശൂറിന്റെ സാംസ്കാരിക തനിമയുടെ ഭാഗമായ നെറ്റിപ്പട്ടവും ആലവട്ടവും പൂരക്കുടയും ഉൾപ്പെടുന്നതാണ് ലോഗോ. എ​ഴു​പ​തോ​ളം എൻട്രികളിൽ നി​ന്നാ​ണു സൈ​മ​ണ്‍ പ​യ്യ​ന്നൂ​രി​ന്‍റെ ലോ​ഗോ ക​ലോ​ത്സ​വ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. തൃ​ശൂ​ർ മോ​ഡ​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​വി. അ​ബ്ദു​ൾ​ഖാ​ദ​ർ എം​എ​ൽ​എ​യാ​ണു ലോ​ഗോ പ്ര​കാ​ശ​നം ചെയ്തു.

 

Leave a Reply

Top